വാഷിങ്ടൻ: നിരീക്ഷണ പറക്കലിനിടെ യുഎസ് നാവികസേനയുടെ ഹെലികോപ്റ്ററും യുദ്ധവിമാനവും ദക്ഷിണ ചൈനയിലെ കടലിൽ തകർന്നു വീണു. രണ്ട് അപകടങ്ങളും വെറും 30 മിനിറ്റിന്റെ മാത്രം വ്യത്യാസത്തിലാണ്. ആളപായമില്ല. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഏഷ്യൻ സന്ദർശനത്തിനിടെയാണ് അപകടം. വ്യത്യസ്ത സമയങ്ങളിൽ നടന്ന അപകടങ്ങളെക്കുറിച്ച് യുഎസ് അന്വേഷണം ആരംഭിച്ചു. വിമാനവാഹിനിയായ യുഎസ്എസ് നിമിറ്റ്സിൽ നിന്ന് നിരീക്ഷണ പറക്കൽ നടത്തുമ്പോഴാണ് എംഎച്ച് 60 ആർ ഹെലികോപ്റ്റർ കടലിൽ തകർന്നു വീണത്. ഇതിൽ മൂന്നു പേരെ രക്ഷപ്പെടുത്തി. 30 മിനിട്ടുകൾക്കുശേഷം ബോയിങ് […]







