തൃശൂർ: വരന്തരപ്പിള്ളിയിൽ യുവതിയുടെ മരണത്തിൽ വഴിത്തിരിവ്. നെഞ്ചുവേദന മൂലമാണ് യുവതി മരിച്ചതെന്ന് ആദ്യം ഭർത്താവ് മൊഴി നൽകിയിരുന്നു. എന്നാൽ തുണിക്കടയിലെ ജീവനക്കാരിയായ ദിവ്യയെ (36) ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തി. ഭാര്യയ്ക്ക് ആണ്‍സുഹൃത്തുമായുള്ള ബന്ധത്തിലെ സംശയമാണ് കൊലനടത്താന്‍ കാരണമെന്ന് പ്രതി കുഞ്ഞുമോൻ പൊലീസിന്റെ മുന്നിൽ കുറ്റസമ്മതം നടത്തി. കുഞ്ഞുമോൻ മര്യാദക്കാരനായിരുന്നെന്നും കൊലപാതകത്തിലേക്ക് നയിക്കുന്നതിനുള്ള കാരണം അറിയില്ലെന്നും ദിവ്യയുടെ അച്ഛൻ ഗംഗാധരൻ പറഞ്ഞു. നെഞ്ചുവേദനമൂലം ഭാര്യ മരിച്ചെന്ന് പ്രചരിപ്പിച്ച പ്രതി കുഞ്ഞുമോന് ചോദ്യംചെയ്യലില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. […]