നവംബർ ഒന്ന് കേരളപ്പിറവി ദിവസത്തിൽ കേരളം അതിദാരിദ്യ വിമുക്ത പ്രഖ്യാപനം നടത്താൻ ഒരുങ്ങുകയാണ്. ചടങ്ങിൽ മോഹൻലാൽ, മമ്മൂട്ടി, കമൽ ഹസ്സൻ എന്നിവർ പങ്കെടുക്കുമെന്നും വാർത്തകളുണ്ട്. എന്നാൽ മഹാനടന്മാരോട് ഈ പരിപാടിയുടെ ഭാഗമാവരുത് എന്നാവശ്യപ്പെട്ട് കത്തെഴുതിയിരിക്കുകയാണ് ആശാവർക്കർമാർ. എന്താണ് അതിദാരിദ്യ വിമുക്ത സംസ്ഥാനം? എന്തിനാണ് ഈ പ്രഖ്യാപനത്തെ ആശാവർക്കർമാർ എതിർക്കുന്നത് ? പരിശോധിക്കാം: > എന്താണ് അതിദാരിദ്യ വിമുക്ത സംസ്ഥാനം? അതിജീവനത്തിന് ആവിശ്യമായ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, സുരക്ഷിതമായ താമസം, ആരോഗ്യം, അടിസ്ഥാന വരുമാനം തുടങ്ങിയവ നേടിയെടുക്കാൻ ആകാത്തവരെയാണ് […]









