
പവൻ കല്യാണ്‍ നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ഹരി ഹര വീര മല്ലു. ഹരി ഹര വീര മല്ലു ജൂണ്‍ 12നാണ് റിലീസ് ചെയ്യുക എന്നാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് ഇപ്പോള്‍ നീട്ടിവെച്ചിരിക്കുകയാണ്. ചിത്രം മിക്കവാറും ജൂലൈ 18നായിരിക്കും തിയറ്ററുകളില്‍ എത്തുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്യുമാണ് സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായികയായി എത്തുന്നത്. ജ്ഞാന ശേഖര്‍ വി എസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഹരി ഹര വീര മല്ലു സിനിമയുടെ ആക്ഷന്‍ നിക്ക് പവല്‍ ആണ്.
എ ദയകര്‍ റാവുവാണ് ചിത്രം നിര്‍മിക്കുന്നത്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് സംഗീത സംവിധാനം നിര്‍വഹിക്കുക. അര്ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
The post ഹരി ഹര വീര മല്ലു സിനിമയുടെ അപ്ഡേറ്റ് പുറത്ത് appeared first on Malayalam Express.