കൊല്ലം: ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ തെളിഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുന്നത്. കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ 14 വയസുകാരന്‍ കുട്ടിയെ ദുരുപയോഗം ചെയ്തെന്നാണ് പൊലീസ് സംശയിക്കുന്നത്. ബന്ധുവായ 14 വയസുകാരന്‍ ചൈല്‍ഡ് ലൈന്‍ നിരീക്ഷണത്തിലാണ്. ഏപ്രില്‍ 19നായിരുന്നു ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണം. കുട്ടി ഓട്ടിസം ബാധിതയായിരുന്നു. സ്വകാര്യ ഭാഗങ്ങളില്‍ അണുബാധയും ക്ഷീണവും കാരണമാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കുട്ടി മരിച്ചതിന് പിന്നാലെ കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച പരാതിയിലാണ് പൊലീസ് […]