മനാമ: ബഹ്റൈനിലെ കടുത്ത ചൂടിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി കടുത്ത ഉഷ്ണകാലത്ത് 11 വർഷത്തിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി ബി.എം. ബി.എഫ്
ഹെല്പ് ആന്റ് ഡ്രിങ്ക് 2025 ഔപചാരിക ഉത്ഘാടനം ജൂൺ 14 ന് ശനിയാഴ്ച ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻ്റ് ഫോളോഅപ് മേധാവി ആദരണീയനായ യൂസഫ് യാക്കൂബ് ലോറി നിർവഹിക്കും.തദവസരത്തിൽ ടുഗതർ വി കേർ ഭാരവാഹി ആൻ്റണി പൗലോസ് ബി എം ബി എഫ് ആൻ്റ് യൂത്ത് ഭാരവാഹികൾ ക്ഷണിക്കപ്പെട്ട വിവിധ രാജ്യങ്ങളിലെ വിവിധ സംഘടനാ ഭാരവാഹികളും പങ്കെടുക്കും
മെഡിക്കൽ പരിശോധനാ കേന്ദ്രം വിവിധഭക്ഷണങ്ങൾ പാനീയങ്ങൾ ,കുടിവെള്ളം ,എനർജി ഡ്രിങ്,
ആരോഗ്യസംരക്ഷണ’ ബോധവൽക്കരണവും ഒരുക്കിയിട്ടുണ്ട്.ബഹ്റൈൻ സാമൂഹ്യ പ്രവർത്തന മേഖലയിലെ വിദേശി സ്വദേശികളെ ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ബി എം ബി എഫ് ഭാരവാഹികൾ അറിയിച്ചു.