
ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ജന നായകന്‍’. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അവസാനമായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളാണ് സിനിമയ്ക്കുള്ളത്. ഇപ്പോഴിതാ സിനിമയുടെ ആദ്യ ഗ്ലിംപ്‌സിനെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവരുകയാണ്.
വിജയ്യുടെ പിറന്നാള്‍ ദിനമായ ജൂണ്‍ 22 ന് ഗ്ലിംപ്‌സ് പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. നടന്റെ പിറന്നാള്‍ ദിനത്തില്‍ വരാനിരിക്കുന്ന സിനിമകളുടെ അപ്‌ഡേറ്റ് പുറത്തുവിടുന്നത് പതിവാണ്. കഴിഞ്ഞ വര്‍ഷത്തെ പിറന്നാള്‍ ദിനത്തില്‍ ദി ഗോട്ടിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വിജയ്യുടെ അവസാന ചിത്രമായതിനാല്‍ വലിയ പ്രതീക്ഷകളോടെയാണ് സിനിമാപ്രേമികള്‍ ജനനായകന്‍ ടീസറിനായി കാത്തിരിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലാണ്.
ചിത്രത്തില്‍ വിജയ് പൊലീസ് ആയിട്ടാണ് എത്തുന്നത്. ഈ ചിത്രം തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ നന്ദമുരി ബാലകൃഷ്ണ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. പിന്നാലെ അണിയറപ്രവര്‍ത്തകര്‍ ഇത് നിഷേധിക്കുകയും ചെയ്തു. എന്നാല്‍ ഭഗവന്ത് കേസരിയിലെ ഒരു രംഗം ജനനായകനില്‍ റീമേക്ക് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
2026 ജനുവരി 9 ആണ് ‘ജനനായകന്‍’ തിയേറ്ററില്‍ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.
ഛായാഗ്രഹണം- സത്യന്‍ സൂര്യന്‍, എഡിറ്റിംഗ്- പ്രദീപ് ഇ രാഘവ്, ആക്ഷന്‍- അനില്‍ അരശ്, കലാസംവിധാനം- വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി- ശേഖര്‍, സുധന്‍, വരികള്‍- അറിവ്, വസ്ത്രാലങ്കാരം- പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍- ഗോപി പ്രസന്ന, മേക്കപ്പ്- നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- വീര ശങ്കര്‍.
The post അവസാന വരവ് ഗംഭീരമാകുമോ? ‘ജന നായക’ന്റെ ഗ്ലിംപ്‌സ് വിജയ്യുടെ പിറന്നാള്‍ ദിനത്തില്‍ appeared first on Malayalam Express.









