കോഴിക്കോട്: മലാപ്പറമ്പിൽ ഫ്ലാറ്റ് വാടകയ്ക്കെടുത്തു അനാശാസ്യം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ നടത്തിപ്പുകാരിക്കു ഒത്താശ ചെയ്തുകൊടുത്ത പോലീസ് ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ ഡ്രൈവറാക്കി നിയമിച്ചു. ആരോപണം നേരിടുമ്പോഴാണ് പ്രതി ചേർക്കപ്പെട്ടവരിൽ ഉൾപ്പെട്ട പോലീസുകാരനെ മുഖ്യമന്ത്രിയുടെ സുരക്ഷായാത്രയിലെ വാഹന ഡ്രൈവറായി നിയമിച്ചത്. കഴിഞ്ഞ ദിവസം നിലമ്പൂരിലെ തിരഞ്ഞെടുപ്പു പരിപാടിക്കായി കോഴിക്കോട് ഗസ്റ്റ് ഹൗസിൽ എത്തിയ മുഖ്യമന്ത്രി, തൊട്ടടുത്ത ദിവസം മലപ്പുറത്തേക്കുള്ള യാത്രയ്ക്കാണ് ആരോപണ വിധേയനായ പോലീസുകാരനെ അകമ്പടി വാഹനത്തിലെ ഡ്രൈവറാക്കിയത്. പക്ഷെ വിവരം അറിഞ്ഞതോടെ സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥർ മുഖ്യമന്ത്രി […]