തിരുവനന്തപുരം: സഹഅധ്യാപകനോടുള്ള മുൻവൈരാഗ്യത്തിൽ പ്ലസ് വൺ വിദ്യാർഥിനിക്കെതിരെ വ്യാജ ലൈംഗിക പീഡന വാർത്ത പ്രചരിപ്പിച്ച അധ്യാപികയെ സംരക്ഷിച്ച് പോലീസ്. കിളിമാനൂർ രാജാ രവിവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപിക സി ആർ ചന്ദ്രലേഖക്കെതിരെയാണ് പോക്സോ കേസ് റജിസ്റ്റർ ചെയ്തിട്ടും നടപടിയെടുക്കാൻ കിളിമാനൂർ പോലീസ് ഇതുവരെ തയാറാകാത്തത്. പോക്സോ കേസെടുത്ത് എട്ടാം ദിവസവും തൻറെ വീടിനു മുമ്പിൽ കൂടി അധ്യാപിക സ്വതന്ത്രമായി സഞ്ചരിക്കുന്നത് കാണുന്നത് തന്നെ അത്യധികം വേദനിപ്പിക്കുന്നുവെന്ന് വിദ്യാർഥിനി പറയുന്നു. എല്ലാ തെളിവുകളും പോലീസിന് നല്കിയിട്ടും […]