അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ഒരാള്‍ എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. രമേശ് വിസ്വാഷ് കുമാറാണ് രക്ഷപെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യക്കാരനായ ബ്രിട്ടീഷ് പൗരനാണ് രമേശ് വിസ്വാഷ്. 11 എ സീറ്റിലെ യാത്രക്കാരനായിരുന്നു രമേശ് വിസ്വാഷ്. അഹമ്മദാബാദ് പൊലീസ് ഈ വിവരം സ്ഥിരീകരിച്ചതായാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഹോദരനൊപ്പം ലണ്ടനിലേയ്ക്ക് പോകുകയായിരുന്നു താനെന്ന് രമേശ് വിസ്വാഷ് മാധ്യമങ്ങളോട് പ്രതികരിച്ചതായി റിപ്പോര്‍ട്ട് ഉണ്ട്.
Also Read: അഹമ്മദാബാദ് വിമാന ദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്
എല്ലാം പെട്ടെന്ന് സംഭവിച്ചുവെന്നും 30 സെക്കന്‍ഡിനുള്ളില്‍ വിമാനം തകര്‍ന്നെന്നും രമേശിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പുറത്തേയ്ക്ക് തെറിച്ച് വീണെന്നും ചുറ്റും കണ്ടത് മൃതദേഹങ്ങളായിരുന്നുവെന്നും രമേശ് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എമര്‍ജന്‍സി എക്സിറ്റ് വഴി തെറിച്ച് വീണ രമേശിനെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു. വലിയ പരിക്കുകളില്ലാത്ത രമേശ് നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അഹമ്മദാബാദിലെ അസര്‍വയിലെ സിവില്‍ ഹോസ്പിറ്റലില്‍ ചികിത്സയിലാണ് രമേശ് വിസ്വാഷ്. നേരത്തെ അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടുവെന്നായിരുന്നു റിപ്പോര്‍ട്ട്.
The post അഹമ്മദാബാദ് വിമാനാപകടം; യാത്രക്കാരന് എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെട്ടു appeared first on Express Kerala.