കാഞ്ഞങ്ങാട്: സസ്പെൻഷനിൽ നിന്ന് ഒരുമാസം മുൻപ് സർവീസിൽ പ്രവേശിച്ച ഡെപ്യൂട്ടി തഹസിൽദാർക്ക് വീണ്ടും സസ്പെൻഷൻ. അഹമ്മദാബാദിൽ വിമാന അപകടത്തിൽപെട്ട് മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിതയ്ക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ കാസർഗോഡ് വെള്ളരിക്കുണ്ട് താലൂക്ക് ഡെപ്യൂട്ടി തഹസിൽദാരെയാണ് വീണ്ടും സസ്പെൻഡ് ചെയ്തത്. സമൂഹ മാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലും കമന്റിലും രഞ്ജിതയെ അധിക്ഷേപിച്ച എ.പവിത്രനെതിരെയാണ് നടപടി. പവി ആനന്ദാശ്രമം എന്ന പ്രൊഫൈലിൽ നിന്നാണ് പവിത്രൻ രഞ്ജിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയത്. കമന്റിൽ അശ്ലീലവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ വാക്കുകളും […]









