തൃശൂർ: പെരുമ്പിലാവ് അൻസാർ സ്‌പ്രൗഡ്‌സ് സ്‌കൂളിൽ മോഷണം. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സ്കൂളിൻ്റെ പുറക് വശത്ത് മതിലിൽ ചാടിയാണ് മോഷ്ടാവ് സ്കൂൾ കാമ്പസിലേക്ക് പ്രവേശിച്ചത്. സ്കൂളിൻ്റെ മുൻവശത്തെ പ്രധാന ഗ്രില്ലിൻ്റെ പുട്ട് തകർത്താണ് മോഷ്ടാവ് സ്കൂളിനകത്തേക്ക് പ്രവേശിച്ചിരിക്കുന്നത്. തുടർന്ന് സ്കൂൾ ഓഫീസിൻ്റെ വാതിൽ കുത്തി തുറക്കുകയും മേശകളിലെ വലിപ്പങ്ങൾ തകർക്കുകയും സാധനങ്ങൾ വലിച്ചു വാരിയിടുകയും ചെയ്തു. സ്റ്റാഫ് റൂമിലെ വാതിൽ പൂട്ട് തകർത്തതിന് ശേഷം അധ്യാപകരുടെ മേശകളുടെ വലിപ്പവും അലമാരയും കുത്തി തുറന്നിട്ടുണ്ട്. പ്രധാനാധ്യാപകൻ്റെ റൂമിൻ്റെ […]









