ഷാർജ: ഷാർജയിൽ കാറിടിച്ച് രണ്ട് വയസുകാരനായ ഏകമകൻ മരിച്ച സംഭവത്തിൽ കാറോടിച്ചയാൾക്ക് മാപ്പ് നൽകി കുട്ടിയുടെ മലയാളികളായ മാതാപിതാക്കൾ. മലപ്പുറം സ്വദേശി ഷറഫുദ്ദീനും ഭാര്യ സഫ്നയുമാണ് പരാതിയില്ലെന്ന് രേഖാമൂലം എഴുതി നൽകിയത്. കാറോടിച്ചയാളും മലയാളിയാണ്. അപകടം മനഃപൂർവ്വം സംഭവിച്ചതല്ലെന്നും തങ്ങളുടെ കുഞ്ഞിന്റെ വേർപാടിൽ മറ്റൊരാൾ കൂടി ബുദ്ധിമുട്ടനുഭവിക്കേണ്ടതില്ലെന്നും കരുതിയാണ് തീരുമാനമെടുത്തതെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ഈ മാസം 12നായിരുന്നു അപകടം. എട്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ ഏക മകനാണ് മരിച്ച അലൻ റൂമി. താമസസ്ഥലത്തിന് സമീപം കാറിടിച്ചാണ് അപകടമുണ്ടായത്. […]









