സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ ട്രെയിലർ പുറത്തിറങ്ങി. ഇതുവരെ സീരിസില്‍ വന്ന ഏറ്റവും തീവ്രമായ വൈകാരിക രംഗങ്ങള്‍ ഈ സീസണിലാണ് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. സീസൺ 2 ന്റെ ഞെട്ടിക്കുന്ന അവസാനം മുതൽ ആരാധകർ കാത്തിരുന്ന സിയോങ് ഗി-ഹുൻ എന്ന പ്ലെയർ 456ന് എന്ത് സംഭവിക്കും എന്നതിനുള്ള ഉത്തരം ആയിരിക്കും സീസണ് 3 എന്ന് വ്യക്തമാണ്.
ഇതായിരിക്കും നെറ്റ്ഫ്ലിക്സിന്റെ പാന്‍ വേള്‍ഡ് ഹിറ്റ് പരമ്പരയുടെ അവസാന സീസണ് എന്ന് ട്രെയിലര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. 2024 ഡിസംബർ 26-ന് പുറത്തിറങ്ങിയ സീസൺ 2, ഏഴ് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. സീസണ് 2ഉം സീസണ് 3യും ഒന്നിച്ചാണ് ചിത്രീകരിച്ചത് അതിനാല്‍ തന്നെ 2025ല്‍ ഷോ മൂന്നാം സീസണ് ഇറങ്ങുമെന്ന് നേരത്തെ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു.
The post സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ ട്രെയിലർ പുറത്തിറങ്ങി appeared first on Malayalam Express.