ജറുസലം: ഇന്നലെയും ഇസ്രയേലിലെ ജനതയ്ക്ക് അക്ഷരാർഥത്തിൽ ഭീകരരാത്രിയായിന്നു. തുടർച്ചയായ രണ്ടാം ദിവസവും ആകാശത്തുകൂടി തലങ്ങും വിലങ്ങും പാഞ്ഞ തീഗോളങ്ങൾ പാഞ്ഞ ഇസ്രയേലിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി. രാത്രി 11 ന് ശേഷമാണ് ടെൽ അവീവിലും ഫൈഫയിലും ഇറാൻ ആക്രമണമുണ്ടായത്. പുലർച്ചവരെ സൈറണുകൾ തുടർച്ചയായി മുഴങ്ങിയതോടെ ജനങ്ങൾ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടി. മധ്യ ഇസ്രയേൽ നഗരമായ ജാഫയിലേക്കു യെമനിലെ ഹൂതികളും മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. ഇസ്രയേലിലെ അറബ് പട്ടണമായ ടമാറയിൽ ഒരു കുടുംബത്തിലെ അമ്മയും 2 പെൺമക്കളുമടക്കം 4 […]