ടെഹ്റാൻ: ഇറാൻ– ഇസ്രയേൽ സംഘർഷം അയവില്ലാതെ തുടരുന്നതിനിടെ, ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിതമായി തിരിച്ചയയ്ക്കണമെന്ന ഇന്ത്യയുടെ അഭ്യർഥനയിൽ പ്രതികരണവുമായി ഇറാൻ. വ്യോമാതിർത്തി അടച്ച സാഹചര്യത്തിൽ കരമാർഗം ഇവരെ ഒഴിപ്പിക്കാമെന്നാണ് ഇറാൻ മറുപടി നൽകിയിരിക്കുന്നത്. ഇറാൻ– ഇസ്രയേൽ സംഘർഷം നാലാം ദിവസവും യാതൊരു മാറ്റവുമില്ലാതെ തുടരുന്ന സഹചര്യത്തിലാണ് ഇന്ത്യൻ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഇന്ത്യ ഇറാനെ സമീപിച്ചത്. അതേസമയം ഇറാനിൽ 1500ൽ ഏറെ ഇന്ത്യൻ വിദ്യാർഥികളാണുള്ളത്. ഇറാനും ഇസ്രയേലും താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചാൽ ഇന്ത്യൻ സർക്കാരിന് ഇവരെ വിമാനമാർഗം നാട്ടിലെത്തിക്കാനാകുമെന്നും […]