ടെഹ്‌റാൻ: ഇസ്രയേൽ ചാരസംഘടനയായ മൊസാദിനായി ചാരവൃത്തി നടത്തിയെന്ന സംശയത്തെത്തുടർന്ന് ഒട്ടേറെപേരെ തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്ത് ഇറാൻ. ഇസ്രയേൽ ഇറാന് നേരേ ആക്രമണം ആരംഭിച്ചതിന് പിന്നാലെയാണ് മൊസാദിനായി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്നവരെ ഇറാൻ അധികൃതർ കൂട്ടത്തോടെ അറസ്റ്റ് ചെയ്തത്. ഇവരെ കണ്ടെത്താനായി മുഖംമൂടികളോ, കൂളിങ് ഗ്ലാസുകളോ ധരിച്ച അപരിചിതരെയും വലിയ ബാഗുകൾ സഹിതം പിക്കപ്പ് വാഹനങ്ങൾ ഓടിച്ചുപോകുന്നവരെയും കണ്ടാൽ ജാഗ്രത പാലിക്കണമെന്നാണ് രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ നിർദേശം. സൈനികത്താവളങ്ങൾ, വ്യവസായിക, ജനവാസമേഖലകൾ എന്നിവയുടെ സമീപത്ത് വീഡിയോ ചിത്രീകരിക്കുന്നവരെക്കുറിച്ച് വിവരങ്ങൾ കൈമാറണമെന്നും […]