ടെൽ അവീവ്: ഇറാന്റെ ഇടതടവില്ലാത്ത മിസൈൽ ആക്രമണം തടുക്കുന്നതിൽ ഇസ്രായേലിന്റെ ഇന്റർസെപ്റ്റർ ദുർബലപ്പെടുന്നതായി റിപ്പോർട്ട്. ഇസ്രയേലിന് പ്രതിരോധ ആരോ ഇന്റർസെപ്റ്ററുകൾ ഏകദേശം അവസാനിക്കാറായെന്നും ഇറാനിൽ നിന്നുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധിക്കാനുള്ള ശേഷിയെ ഇത് ബാധിക്കുമെന്നും യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. പക്ഷെ ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല ആരോ പ്രതിരോധ ഇന്റർസെപ്റ്ററുകൾ ദുർബലമായാൽ ബാലിസ്റ്റിക് മിസൈലുകളെ തടയാൻ കഴിവുള്ള താഡ് (Terminal High Altitude […]