വാഷിങ്ടൺ: യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരെ കാണിക്കുന്ന താരിഫ് നിലപാടുകളിൽ രൂക്ഷ വിമർശനവുമായി അമേരിക്കൻ ജനപ്രതിനിധി. ഇന്ത്യയ്ക്കെതിരെ തീരുവ ചുമത്താൻ ട്രംപ് കാരണങ്ങൾ കണ്ടെത്തുകയാണെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവു കൂടിയായ ബ്രാഡ് ഷെർമൻ ആരോപിച്ചു. അമേരിക്കയുടെ സഖ്യകക്ഷിയായ ഇന്ത്യയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന തീരുവ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കൻ ജനപ്രതിനിധി സഭയിലെ മുതിർന്ന അംഗമാണ് ഷെർമൻ. അതുപോലെ ഗ്രീൻലാൻഡ് ഏറ്റെടുക്കാനുള്ള ട്രംപിൻറെ തീരുമാനത്തെ എതിർത്തവരിൽ പ്രധാനി കൂടിയാണ് ബ്രാഡ്. അതുപോലെ റഷ്യൻ ക്രൂഡ് […]









