വാഷിംഗ്ടൺ: അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഫെബ്രുവരി 28ന് ഇസ്രായേൽ സന്ദർശിക്കുമെന്ന് റിപ്പോര്‍ട്ട്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വിറ്റ്‌സർലൻഡിലെ ജനീവയിൽ അമേരിക്കൻ, ഇറാനിയൻ പ്രതിനിധികൾ തമ്മിൽ നിർണായക ചർച്ചകൾ നടക്കുന്നതിനിടെയാണ് റൂബിയോയുടെ ഈ സന്ദർശനം. ജനീവയിൽ നടക്കുന്ന ചർച്ചകളുടെ വിവരങ്ങൾ നെതന്യാഹുവിനെ അറിയിക്കുകയാണ് റൂബിയോയുടെ സന്ദർശന ലക്ഷ്യമെന്നാണ് സൂചന. അതേസമയം, ഇറാനുമായുള്ള ജനീവ ചർച്ചയിൽ ചെറിയ പുരോഗതിയുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ […]









