വാഷിങ്ടൻ: പാക്കിസ്ഥാനുമായി വ്യാപാര കരാറിൽ ഏർപ്പെടാനുള്ള തീരുമാനവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പാക്കിസ്ഥാൻ സൈനിക മേധാവി ജനറൽ സയ്യീദ് അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയുമായി യുദ്ധത്തിൽ ഏർപ്പെടാത്തതിന് അദ്ദേഹത്തോട് നന്ദി പറഞ്ഞ ട്രംപ് സംഘർഷം ഒഴിവാക്കുന്നതിനു ഇരു രാജ്യങ്ങളും നന്നായി പ്രവർത്തിച്ചുവെന്നും പറഞ്ഞു. യുദ്ധത്തിൽ ഏർപ്പെടാതിരുന്നതിൽ നന്ദി പറയാൻ വേണ്ടിയാണ് താൻ അദ്ദേഹത്തെ ഇവിടേക്ക് ക്ഷണിച്ചതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ട്രംപ് പറഞ്ഞു. ‘‘പാക്കിസ്ഥാനുമായി യുഎസ് വ്യാപാര കരാറിൽ ഏർപ്പെടും. […]









