വാഷിങ്ടൻ: ഇറാൻ – ഇസ്രയേൽ സംഘർഷം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ പുതിയ പ്രസ്താവനയുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ വിഷയത്തിൽ എങ്ങനെ മുന്നോട്ടു പോകണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ട്രംപ് പറഞ്ഞു. ഇതു സംബന്ധിച്ച് തീരുമാനമെടുക്കാൻ വൈറ്റ് ഹൗസിലെ സിറ്റ്വേഷൻ റൂമിൽ ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാന് കൂടിക്കാഴ്ച നടത്താൻ താൽപര്യമുണ്ടെന്നും യുഎസിന്റെ പ്രതിനിധി ഇറാൻ സർക്കാരുമായി ചർച്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തുന്ന ആക്രമണം മികച്ചതാണ്. ഇറാന് […]