ദുബായ്: മുൻകൂട്ടി നിശ്ചയിച്ച പ്രകാരം ആളുകളെ ഒഴിപ്പിച്ച ശേഷം ഇറാനിലെ അറാക് ആണവനിലയം (ഹെവി വാട്ടർ റിയാക്ടർ) ആക്രമിച്ച് ഇസ്രയേൽ. ആക്രമണത്തെ തുടർന്ന് ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനു മുൻപുതന്നെ ഇവിടെനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. അതേസമയം കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. അതുകൊണ്ട് ഈ മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇറാനിലെ ടെഹ്‌റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ (155 മൈൽ) തെക്കുപടിഞ്ഞാറായാണ് […]