നിലമ്പൂർ: പിവി അൻവർ രാജി വച്ചതിനെ തുടർന്നുനടക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ഇടതുസ്വതന്ത്രനായി അൻവർ സർക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് രാജിവച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിലേക്ക് നിലമ്പൂർ നീങ്ങിയത്. 2021 ലെ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 46.9 % വോട്ടും നേടി 2,700 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്വതന്ത്ര സ്ഥാനാർഥിയായിരുന്ന അൻവർ കോൺഗ്രസിന്റെ വിവി പ്രകാശിനെ തോൽപ്പിച്ചത്. അതേസമയം തുടക്കം ഒന്നു അമാന്തിച്ചെങ്കിലും യുഡിഎഫ്–എൽഡിഎഫ്–എൻഡിഎ മുന്നണികൾക്കൊപ്പം സ്വതന്ത്രനായി പിവി അൻവറിന്റെ രംഗപ്രവേശത്തോടെയാണ് […]









