പാലക്കാട്: മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ഞാറക്കോട് കുമാരൻ കൊല്ലപ്പെടാൻ ഇടയായ സംഭവത്തിന്റെ പൂർണ ഉത്തരവാദി സംസ്ഥാന സർക്കാരും സ്ഥലം എംഎൽഎയുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ കുറ്റപ്പെടുത്തി. ഇക്കഴിഞ്ഞ ഏപ്രിലിൽ മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ അലൻ എന്ന യുവാവ് കൊല്ലപ്പെട്ടപ്പോൾ എംഎൽഎയും ജില്ലാ ഭരണകൂടവും വനംവകുപ്പും നൽകിയ ഉറപ്പ് പാലിച്ചിരുന്നെങ്കിൽ മറ്റൊരു ജീവൻ കൂടി നഷ്ടപ്പെടുമായിരുന്നില്ല. കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളിൽ നിന്ന് രക്ഷനേടാൻ റെയിൽ ഫെൻസിങ് പദ്ധതി നടപ്പാക്കണമെന്നായിരുന്നു ആവശ്യം. അതിനുപകരം വൈദ്യുതി വേലിയുടെ […]