നിലമ്പൂർ: നിലമ്പൂരിൽ വിധിയെഴുത്ത് പൂർത്തിയായി. ഇനി ജനമനസ് ആർക്കൊപ്പമാണെന്ന് അറിയാൻ മൂന്നുനാൾ കാത്തിരിക്കണം. ഇത്തവണത്തെ പോളിങ് ശതമാനം 73.25 %. നിലമ്പൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ മറികടക്കുന്ന പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 71.28%, 2024 ലെ തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ 61.46 % എന്നിങ്ങനെയായിരുന്നു വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ പോളിങ് ശതമാനം. അതേസമയം 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 75.23% ആയിരുന്നു. ആകെ വോട്ടർമാർ 2,32,381. യുഡിഎഫ് […]