ഒട്ടാവ: വർഷങ്ങളായുള്ള ഇന്ത്യയുടെ വാദം അംഗീകരിച്ച് കാനഡ. ഖലിസ്താൻ വിഘടനവാദികൾ രാജ്യത്തിന്റെ അതിർത്തിക്കുള്ളിൽ നിന്ന് ഇന്ത്യക്കെതിരേ പ്രവർത്തിക്കുന്നുണ്ടെന്ന് തുറന്നു സമ്മതിച്ചുകൊണ്ടുള്ള കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് (സിഎസ്‌ഐഎസ്) റിപ്പോർട്ട് പുറത്ത്. അതേസമയം രാജ്യത്ത് ഇന്ത്യ ചാരവൃത്തി നടത്തുന്നതായും ഏജൻസികൾ ആരോപിക്കുന്നപ. കാനഡയുടെ ഇന്റലിജൻസ് ഏജൻസി പാർലമെന്റിൽ സമർപ്പിച്ച വാർഷിക റിപ്പോർട്ടിലാണ് ഖാലിസ്താൻ വിഘടനവാദികളെ കുറിച്ച് പരാമർശിക്കുന്നത്. ഇന്ത്യയിൽ ആക്രമണം നടത്താനുള്ള പദ്ധതികൾക്ക് ധനസമാഹരണം നടത്താനും വിഘടനവാദം പ്രോത്സാഹിപ്പിക്കാനും കനേഡിയൻ മണ്ണ് ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഇന്ത്യ […]