മോസ്കോ: ഇറാൻ- ഇസ്രായേൽ യുദ്ധത്തിൽ സൈനിക ഇടപെടൽ നടത്താനുള്ള അമേരിക്കൻ നീക്കത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി റഷ്യ. അമേരിക്ക നടത്താനുദ്ദേശിക്കുന്നച് വളരെ അപകടകരമായ നീക്കമാണെന്നും അത് പ്രവചനാതീതമായ പ്രത്യാഘാതങ്ങൾക്ക് വഴി തുറക്കുമെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവയെ ഉദ്ധരിച്ച് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അതുപോലെ ഇറാനിലെ ബുഷെഹർ ആണവനിലയത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ അത് വഴിവെക്കുന്നതു മറ്റൊരു ചെർണോബിൽ ദുരന്തത്തിനായിരിക്കുമെന്നു റഷ്യയുടെ ആണവോർജ്ജ കോർപ്പറേഷൻ മേധാവിയും ഇസ്രയേലിനു മുന്നറിയിപ്പ് നൽകി. ബുഷെഹർ സൈറ്റിൽ […]