ടെൽ അവീവ് : ഇസ്രയേലിനെതിരെ ഒന്നിലധികം പോർമുനകളുള്ള മിസൈൽ ഇറാൻ പ്രയോഗിച്ചെന്ന് ഇസ്രയേൽ സൈന്യം. ഇസ്രയേൽ വ്യോമപ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാൻ ഇത്തരം മിസൈലുകൾക്കു സാധിച്ചു. മിസൈൽ ആക്രമണമുണ്ടാകുമ്പോൾ ഒരു പോർമുനയ്ക്കു പകരം പല പോർമുനകളെ തിരിച്ചറിഞ്ഞു തകർക്കേണ്ടിവരുന്നതാണ് വ്യോമപ്രതിരോധത്തെ ബുദ്ധിമുട്ടിലാക്കുന്നത്. അയേൺ ഡോം ഭേദിച്ച് ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിൽ പലയിടത്തും നാശമുണ്ടാക്കിയ സാഹചര്യത്തിലാണ് സൈന്യത്തിന്റെ വിശദീകരണം. ഇസ്രയേലിൽ ഇന്നലെ 10 മിസൈലുകളാണു പതിച്ചത്. ഡസൻകണക്കിനാളുകൾക്കു പരുക്കേറ്റു. അതിനിടെ കഴിഞ്ഞ 13ന് ഇസ്രയേൽ ആക്രമണം ആരംഭിച്ചശേഷവും ട്രംപിന്റെ പ്രതിനിധി […]