ടെഹ്റാൻ: ഇസ്രയേൽ അക്രമം അവസാനിപ്പിക്കുന്നതുവരെ യുഎസുമായി യാതൊരു വിധ ചർച്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കി ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ചിയെ ഉദ്ധരിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൂടാതെ ഇസ്രയേലിന്റെ ‘പാർട്നർ ഇൻ ക്രൈം’ ആണ് യുഎസ് എന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇറാൻ ആക്രമണത്തിനായി ജനവാസ മേഖലകൾ തിരഞ്ഞെടുക്കാറില്ലെന്നും എന്നാൽ ഇസ്രയേൽ ഗാസയിലെ ആശുപത്രികളടക്കം മനഃപൂർവം ലക്ഷ്യമിടുന്നുവെന്നും അറാഗ്ചി പറഞ്ഞു. അതേസമയം, അറാഗ്ചിയെ വധിക്കാനുള്ള ഇസ്രയേലിന്റെ ശ്രമം ഇറാൻ സുരക്ഷാ സേന പൊളിച്ചുവെന്ന റിപ്പോർട്ടുകളുണ്ട്. അറാഗ്ചിയുടെ ഉപദേഷ്ടാവായ […]