ടെഹ്‌റാൻ: ഇറാനിലെ സൈനിക കേന്ദ്രങ്ങളും ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് സെന്ററും ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം തുടരുന്നു. ഇന്നലെ ഇസ്രയേലിൽ ആശുപത്രിയടക്കം ആക്രമിക്കപ്പെട്ടതോടെ കനത്ത ആക്രമണമാണ് വെള്ളിയാഴ്ച ഇസ്രേയൽ സേന നടത്തിയത്. ഇറാന്റെ ആണവായുധ നിർമാണത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നൊവേഷൻ ആൻഡ് റിസർച്ച് (എസ്പിഎൻഡി) സ്ഥാപനത്തിന് നേരെയുൾപ്പെടെ കനത്ത ആക്രമണമുണ്ടായതായി റിപ്പോർട്ട്. അതേസമയം അറുപതിലധികം യുദ്ധവിമാനങ്ങളും മിസൈലുകളും ബോംബുകളുമുൾപ്പെടെ ഏകദേശം 120 ആയുധങ്ങൾ ഉപയോഗിച്ചാണ് ഇസ്രയേൽ വെള്ളിയാഴ്ച ആക്രമണം നടത്തിയതെന്നാണ് […]