ജറുസലം: ഇസ്രയേൽ -ഇറാൻ സംഘർഷത്തിൽ തനിക്കു വ്യക്തിപരമായ നഷ്ടങ്ങളുണ്ടായെന്നും മകൻറെ വിവാഹം രണ്ടാമതും മാറ്റിവയ്ക്കേണ്ടി വന്നുവെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വെളിപ്പെടുത്തലിൽ വൻ വിമർശനം. ജനങ്ങൾ ജീവനായി നെട്ടോട്ടമോടുകയാണെന്നും അതിൻറെ ഇടയിൽ മകൻറെ വിവാഹം നീട്ടിവച്ചതു വലിയ വിഷയമാക്കി നെതന്യാഹു അവതരിപ്പിക്കുന്നതു ലജ്ജാകരമാണെന്നും ആളുകൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. അതോടൊപ്പം നെതന്യാഹുവിനെ സ്വാർഥനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. നെതന്യാഹുവിന്റെ വാക്കുകൾ ഇങ്ങനെ: ‘‘വ്യക്തിപരമായ നഷ്ടങ്ങളിൽ കൂടിയാണ് നമ്മളെല്ലാം കടന്നുപോകുന്നത്. എൻറെ കുടുംബവും അതിൽനിന്നു വ്യത്യസ്തമല്ല. സുരക്ഷാ കാരണങ്ങളെ […]