കണ്ണൂർ: ‘‘ജീവിക്കാനാകാത്ത സാഹചര്യമാണ്. യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തിയതു കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നത്’’– കൂത്തുപറമ്പ് പറമ്പായി ചേരിക്കമ്പനിക്കു സമീപം റസീന മൻസിലിൽ റസീനയുടെ (40) ആത്മഹത്യക്കുറിപ്പിൽ യുവാക്കളുടെ ഭീഷണിയെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ടെന്ന് പോലീസിന്റെ വെളിപ്പെടുത്തൽ. മരിച്ച റസീനയും സുഹൃത്ത് റഹീസും സംസാരിച്ച് നിൽക്കുമ്പോൾ മൂന്നു ബൈക്കിലെത്തിയ യുവാക്കളുടെ സംഘം ഭീഷണിപ്പെടുത്തി. സുഹൃത്തിന്റെ മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തു. ഇരുവരും തമ്മിലുള്ള സൗഹൃദത്തെ സംബന്ധിച്ച് മോശമായി സംസാരിച്ചു. ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യം ഉള്ളതുകൊണ്ടാണ് ആത്മഹത്യയെന്നാണ് യുവതിയുടെ ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ടെന്ന് ഡിസിപി […]