ടെൽ അവീവ്: നയതന്ത്ര ചർച്ചയ്ക്കിടെ ഇസ്രയേലിനെ വീണ്ടും ആക്രമിച്ച് ഇറാൻ. വടക്കൻ ഇസ്രയേലിലാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിരവധിപ്പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. ഇന്നലെ ജനീവയിൽ ഇറാൻ വിദേശകാര്യമന്ത്രി അറഗ്ചിയും യൂറോപ്യൻ യൂണിയനിലെ വിദേശകാര്യ മന്ത്രിമാരും തമ്മിലുള്ള ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം. ഇസ്രയേല്‍ തങ്ങളുടെ […]