കണ്ണൂർ: കായലോട്ടെ യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് ആൺസുഹൃത്തിന്റെ മൊഴിയെടുത്തു. യുവതിയുടെ മരണത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്നും ഒരു സംഘം തന്നെ മർദിച്ചെന്നും യുവാവ് പോലീസിന് മൊഴിനൽകി. സംഭവത്തിന് ശേഷം കാണാതായ ആൺസുഹൃത്തിന് വേണ്ടിയുള്ള അന്വേഷണം നടക്കുന്നതിനിടെയായിരുന്നു ഇയാൾ പോലീസിന് മുമ്പിൽ ശനിയാഴ്ച രാവിലെ ഹാജരായത്. അതേസമയം താൻ മൂന്ന് വർഷം മുമ്പ് ഇൻസ്റ്റഗ്രാമിൽകൂടിയാണ് യുവതിയെ പരിചയപ്പെട്ടതെന്ന് ഇയാൾ പോലീസിന് മൊഴിനൽകിയതായാണ് വിവരം. കുടുംബം ആരോപിക്കുന്നതുപോലെ യുവതിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടില്ല. ഒരുസംഘം തന്നെ മർദിച്ചെന്നും ആൾക്കൂട്ട […]