മലയാളത്തിലെ അതുല്യ കലാകാരൻ നടൻ ജഗതി ശ്രീകുമാറിനെ യാത്രയ്ക്കിടെ കണ്ട ചിത്രം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെയാണ് നടനെ കണ്ടുമുട്ടിയതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഇൻഡിഗോ വിമാനത്തിൽവെച്ചാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് മുഖ്യമന്ത്രി പങ്കുവെച്ച ചിത്രത്തിൽനിന്ന് വ്യക്തമാകുന്നത്. പിണറായി കുറിച്ചതിങ്ങനെ- ‘ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു’, 2012-ലെ വാഹനാപകടത്തിൽ പരുക്കേറ്റ ജഗതി ശ്രീകുമാർ പൂർണ്ണമായും അതിന്റെ ആരോഗ്യപ്രശ്‌നങ്ങളിൽനിന്ന് മുക്തനായിട്ടില്ല. അപകടത്തെത്തുടർന്ന് അദ്ദേഹം സിനിമകളിൽനിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയായിരുന്നു. 2022-ൽ […]