കാസർകോട്: കുഞ്ഞുനാളിൽ അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കും ഒപ്പമിരുന്ന് ആക്രി സാധനങ്ങൾ വേർതിരിക്കുമ്പോൾ അഞ്ജലിയുടെ മനസ് നിറയെ സ്‌തെതസ്കോപ്പും പരിശോധന ചിട്ടവട്ടങ്ങളുമായിരുന്നു. ഒരു ഡോക്ടർ ആകണമെന്ന ആഗ്രഹം. വർഷങ്ങൾക്കിപ്പുറം 2025 ജൂണിൽ ആ മോഹം അഞ്ജലി സാക്ഷാത്കരിച്ചിരിക്കുന്നു. ആക്രി ശേഖരിച്ച് ജീവിതവും കുടുംബവും പുലർത്തിയ മുത്തുവിനും മാരിമുത്തുവിനും ജീവിത സാഫല്യം. രണ്ടര പതിറ്റാണ്ട് മുമ്പ് തമിഴ്നാട്ടിൽ നിന്നും തൃക്കരിപ്പൂർ മടിവയലിൽ എത്തിയതാണ് മുത്തുവും മാരിമുത്തുവും. ആക്രി ശേഖരിച്ചാണ് കുടുംബം പുലർത്തിയത്. ഈ വിഷമങ്ങൾക്കിടയിലും മൂന്ന് മക്കൾക്കും നല്ല വിദ്യാഭ്യാസം നൽകി. […]