കണ്ണൂർ: ആൾക്കൂട്ട വിചാരണയെ തുടർന്ന് യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ എസ്‌ഡിപിഐയുടെ വികൃതമുഖം ഒരിക്കൽകൂടി വെളിപ്പെട്ടുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെകെ രാഗേഷ്. ആൺസുഹൃത്തുമായി സംസാരിച്ചു എന്ന കുറ്റത്തിന് സമൂഹ വിചാരണ നടത്തിയും അതു സമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുമാണ് ഇവർ യുവതിയെ അപമാനിച്ചത്. അതിനാലാണ് അവർ ആത്മഹത്യ ചെയ്‌തത്. ഇക്കാര്യം ആത്മഹത്യക്കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും അതിന്റെ പേരിൽ മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർ റിമാൻഡിലാണെന്നും കെകെ രാഗേഷ് പറഞ്ഞു. അതേസമയം ആൺസുഹൃത്തിനെ ഏഴുമണിക്കൂറാണ് എസ്‌ഡിപിഐ ഓഫിസിൽ കൊണ്ടുപോയി വിചാരണ ചെയ്‌തത്. കൂടാതെ […]