ടെഹ്റാൻ: ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഇറാനെ ആക്രമിക്കാൻ അമേരിക്ക പങ്കാളികളായാൽ ചെങ്കടലിൽ വച്ചു യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന ഭീഷണിയുമായി ഹൂതികൾ രംഗത്ത്. ഇസ്രയേലിനെ പിന്തുണച്ച് നേരിട്ടുള്ള സൈനിക ഇടപെടലിന് അമേരിക്ക തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഹൂതികളുടെ മുന്നറിയിപ്പെത്തിയത്. ‘സയണിസ്റ്റ് ഭരണകൂടത്തെ പിന്തുണച്ചുകൊണ്ട് ഇറാനെതിരെ ഏതെങ്കിലും തരത്തിലുള്ള അമേരിക്കൻ ആക്രമണം ഉണ്ടായാൽ, അത് ചെങ്കടലിലെ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഉടനടിയുള്ള പ്രഹരങ്ങൾക്ക് കാരണമാകും’ ഹൂതി സായുധ സേന പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. ഗാസ, ലെബനൻ, സിറിയ, ഇറാൻ എന്നിവിടങ്ങളിൽ […]