തിരുവനന്തപുരം: തിരുവനന്തപുരത്ത് 9 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയ്ക്ക് 20 വർഷം കഠിന തടവും 41,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ബിനോയിയെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി നൗഷാദലി കെ പോക്സോ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും ശിക്ഷിച്ചത്.
അതേസമയം 2022 ൽ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മൂടാടി മൂത്തായം ബീച്ചിൽ മത്സ്യബന്ധനത്തിന് വന്ന പ്രതി ബീച്ചിൽ കളിക്കുകയായിരുന്ന കുട്ടിയെ താമസിക്കുന്ന ഷെഡിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡന വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
The post 9 വയസുകാരനെ പീഡിപ്പിച്ചു; പ്രതിയ്ക്ക് 20 വർഷം കഠിന തടവും പിഴയും appeared first on Express Kerala.