ടെൽ അവീവ്: ഇസ്രയേലിന് വേണ്ടി ചാരവൃത്തി നടത്തിയയാളെ ഇറാൻ വധിച്ചതായി റിപ്പോർട്ട്. ഇസ്രയേലിന്റെ ചാര ഏജൻസി മൊസാദിന് വിവരങ്ങൾ ചോർത്തി നൽകിയ മജീദ് മൊസയെബിയെയാണ് ഇറാൻ വധിച്ചതെന്ന് ഇറാനിലെ ജുഡീഷ്യൽ ന്യൂസ് ഔട്ട്‌ലെറ്റായ മിസാൻ ഓൺലൈനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അൽജസീറ റിപ്പോർട്ട് ചെയ്യുന്നു. ‘സുപ്രീം കോടതി ശിക്ഷ സ്ഥിരീകരിച്ച ശേഷം മജീദ് മൊസയെബിയെ എല്ലാ ക്രിമിനൽ നടപടിയും പൂർത്തിയാക്കി ഇന്ന് രാവിലെ തൂക്കിലേറ്റി’, എന്നാണു റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഇസ്രയേലിന്റെ മൊസാദ് ഇന്റലിജൻസ് ഏജൻസിക്ക് സൂക്ഷ്മമായ വിവരങ്ങൾ […]