തിരുവനന്തപുരം: മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നത് വീഡിയോ കോൾ ചെയ്തതിനെ തുടർന്നുള്ള തർക്കത്തെ തുടർന്നെന്ന് എഫ്ഐആർ. മറ്റൊരു അടിപിടി കേസിൽ ഒളിവിൽ കഴിയാനാണു പ്രതിയായ ഷംഷാദ് (44) മണ്ണന്തലയിൽ വാടകയ്ക്കു വീടെടുത്തതെന്നും പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട ഷെഫീനയുടെ (33) കുടുംബജീവിതം തകർന്നതിനു കാരണം മറ്റൊരാളുമായുള്ള വീഡിയോ കോളുകളാണ് എന്ന സഹോദരൻ ഷംഷാദിൻറെ സംശയിച്ചിരുന്നെന്നും ഇതിനെച്ചൊല്ലി തർക്കമുണ്ടായെന്നും ഇതു പിന്നീട് കൊലപാതകത്തിലേക്കു നീങ്ങിയെന്നുമാണ് കേസ്. ശനിയാഴ്ച വൈകിട്ട് 5.15ന് ഷെഫീനയെ ഷംഷാദ് മർദിച്ചതറിഞ്ഞ് ഇവരുടെ മാതാപിതാക്കൾ അപ്പാർട്മെന്റിൽ എത്തുമ്പോൾ […]