അടുത്ത വർഷം നടക്കുന്ന ടി 20 ക്രിക്കറ്റ് ലോകകപ്പിൽ കളിക്കുമെന്ന് സൂചന നൽകി ശ്രീലങ്കൻ ഓൾറൗണ്ടൽ ഏയ്ഞ്ചലോ മാത്യൂസ് രംഗത്ത്. ലോകകപ്പിൽ ശ്രീലങ്കയ്ക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. ലോകകിരീടം നേടി വിരമിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും മാത്യൂസ് വ്യക്തമാക്കിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന് പിറകെയാണ് മാത്യൂസിന്റെ പ്രതികരണം.
‘ആറ് മാസം കൂടി ക്രിക്കറ്റ് കളിക്കാൻ എനിക്ക് കഴിയും. ടി20 ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. ലോകകപ്പ് വിജയത്തോടെ കരിയർ അവസാനിപ്പിക്കണം. എന്റെ ശരീരം എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കട്ടെ.’ മാത്യൂസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിലെ വിരമിക്കലിനെക്കുറിച്ചും മാത്യൂസ് പ്രതികരിച്ചു. ‘വിരമിക്കൽ പ്രഖ്യാപിച്ചത് മുതൽ ഇതുവരെ എനിക്ക് ലഭിച്ച സ്നേഹം അവര്‍ണനീയമാണ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ രാജ്യത്തിനായി 110% സമർപ്പിച്ചിട്ടുണ്ട് ഞാന്‍. അപ്പോള്‍ അതിന് ലഭിക്കുന്ന പ്രശംസകളൊക്കെ അവിശ്വസനീയമായിരിക്കും. കരിയറിൽ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി,’ മാത്യൂസ് പ്രതികരിച്ചു.
Also Read: ഏഷ്യയിലെ നമ്പര്‍ വൺ ആയി ജസ്പ്രീത് ബുമ്ര; വസീം അക്രത്തിന്റെ റെക്കോർഡ് മറികടന്നു
അതേസമയം ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിന് പിന്നാലെയാണ് മാത്യൂസ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാന ടെസ്റ്റിൽ 39, എട്ട് ഇങ്ങനെയാണ് താരത്തിന്‍റെ സ്കോറുകൾ. ടെസ്റ്റ് ക്രിക്കറ്റിൽ 119 മത്സരങ്ങൾ കളിച്ച മാത്യൂസ് 8,214 റൺസ് നേടിയിട്ടുണ്ട്. 226 ഏകദിനങ്ങളിൽ നിന്ന് 5,916 റൺസും 90 ട്വന്റി 20യിൽ നിന്ന് 1,416 റൺസും താരം തന്‍റെ പേരില്‍ എഴുതിച്ചേര്‍ത്തിരുന്നു. ടെസ്റ്റിൽ 33 വിക്കറ്റുകൾ നേടിയ മാത്യൂസ് ഏകദിനത്തിൽ 126 വിക്കറ്റുകളും ട്വന്റി 20യിൽ 45 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
The post ‘ടി20 ലോകകപ്പിൽ മികച്ച പ്രകടനം പുറത്തെടുക്കും’: ഏയ്ഞ്ചലോ മാത്യൂസ് appeared first on Express Kerala.