Tuesday, March 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല; നുണപ്രചാരണങ്ങൾ തള്ളി മന്ത്രി വി. ശിവൻകുട്ടി

by News Desk
March 3, 2026
in INDIA
ആറ്റുകാൽ-പൊങ്കാലയെ-രാഷ്ട്രീയവൽക്കരിക്കാൻ-അനുവദിക്കില്ല;-നുണപ്രചാരണങ്ങൾ-തള്ളി-മന്ത്രി-വി.-ശിവൻകുട്ടി

ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല; നുണപ്രചാരണങ്ങൾ തള്ളി മന്ത്രി വി. ശിവൻകുട്ടി

ആറ്റുകാൽ പൊങ്കാല മഹോത്സവം അതീവ ഭംഗിയായി പൂർത്തിയാക്കുന്നതിൽ സംസ്ഥാന സർക്കാർ ഏജൻസികൾ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ കൃത്യമായ ആസൂത്രണമാണ് നടത്തിയത്. തിരുവനന്തപുരം സബ് കളക്ടറെ പ്രത്യേക കോർഡിനേറ്ററായി ചുമതലപ്പെടുത്തിയും നഗരത്തിലെ 28 വാർഡുകളെ ഉത്സവ മേഖലയായി പ്രഖ്യാപിച്ചും സർക്കാർ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പൊങ്കാല നടത്തിപ്പ് ട്രസ്റ്റിന്റെ ചുമതലയാണെങ്കിലും വിശ്വാസികൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് മന്ത്രി വ്യക്തമാക്കി.

ഭക്തിനിർഭരമായ ഉത്സവത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള ചില നിഷിപ്ത താൽപ്പര്യക്കാരുടെ നീക്കം ഒരിക്കലും അനുവദിക്കില്ലെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. സർക്കാരിനെതിരെ സോഷ്യൽ മീഡിയയിൽ നടന്ന ഹേറ്റ് ക്യാമ്പയിനുകൾ നിർഭാഗ്യകരമാണ്. പൊങ്കാല നടത്തിപ്പിൽ വീഴ്ചയുണ്ടെന്ന് വരുത്തിത്തീർക്കാൻ സംഘപരിവാർ മാധ്യമങ്ങൾ നടത്തുന്ന പ്രചാരണങ്ങൾ ആത്മഹത്യാപരമാണ്. ഈ സർക്കാർ എപ്പോഴും വിശ്വാസികൾക്കൊപ്പമാണെന്നും എന്നാൽ വിശ്വാസത്തെ കച്ചവടം ചെയ്യുന്നവർക്കൊപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊങ്കാലയ്ക്ക് ശേഷമുള്ള ഇഷ്ടികകൾ പാവപ്പെട്ടവരുടെ വീട് നിർമ്മാണത്തിന് ഉപയോഗിക്കാനുള്ള നഗരസഭയുടെ നീക്കത്തെ പരിഹസിച്ചവർ ഇപ്പോൾ അതിനെ പിന്തുണയ്ക്കുന്നത് സ്വാഗതാർഹമാണെന്നും മന്ത്രി പറഞ്ഞു.

Also Read: ഗൾഫ് പ്രതിസന്ധി! പ്രവാസികൾക്ക് ഒപ്പമെന്ന് മുഖ്യമന്ത്രി; ലോകകേരളസഭ അംഗങ്ങളുമായി ചർച്ച നടത്തി

പൊങ്കാല തകർക്കാൻ സർക്കാർ ശ്രമിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ ചില കേന്ദ്രങ്ങളുടെ സ്ഥിരമായ ശൈലിയാണെന്ന് മന്ത്രി വിമർശിച്ചു. ഓരോ വിശ്വാസിയുടെയും വിശ്വാസം കാത്തുസൂക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഇത്തരം നുണപ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് പൊങ്കാല വൻ വിജയമാക്കാൻ സഹകരിച്ച ഭക്തജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തകർക്കും മന്ത്രി നന്ദി അറിയിച്ചു. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉത്സവങ്ങളെ ഉപയോഗിക്കുന്നത് നാടിന്റെ ഐക്യത്തിന് ഗുണകരമല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

The post ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല; നുണപ്രചാരണങ്ങൾ തള്ളി മന്ത്രി വി. ശിവൻകുട്ടി appeared first on Express Kerala.

ShareSendTweet

Related Posts

ഇറാനിൽ-ഇസ്രയേൽ-വ്യോമാക്രമണം;-വിമാനത്താവളത്തിൽ-നിർത്തിയിട്ടിരുന്ന-യാത്രാവിമാനം-തകർന്നു
INDIA

ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനം തകർന്നു

March 3, 2026
ഇസ്രയേൽ-മാധ്യമങ്ങളും-പറയുന്നു-‘പണി’-പാളി
INDIA

ഇസ്രയേൽ മാധ്യമങ്ങളും പറയുന്നു ‘പണി’ പാളി

March 3, 2026
പശ്ചിമേഷ്യൻ-സംഘർഷം;-ഇന്ത്യൻ-സമ്പദ്‌വ്യവസ്ഥയ്ക്ക്-വൻ-ഭീഷണി:-വിദേശകാര്യ-മന്ത്രാലയം
INDIA

പശ്ചിമേഷ്യൻ സംഘർഷം; ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വൻ ഭീഷണി: വിദേശകാര്യ മന്ത്രാലയം

March 3, 2026
പൊങ്കാല-മടക്കയാത്ര;-ട്രെയിനുകൾക്ക്-അധിക-സ്റ്റോപ്പുകൾ,-കെഎസ്ആർടിസിക്ക്-ദീർഘദൂര-സർവീസുകൾ
INDIA

പൊങ്കാല മടക്കയാത്ര; ട്രെയിനുകൾക്ക് അധിക സ്റ്റോപ്പുകൾ, കെഎസ്ആർടിസിക്ക് ദീർഘദൂര സർവീസുകൾ

March 3, 2026
ലോകത്തിന്റെ-ചക്രശ്വാസം-മുട്ടിച്ച്-ഇറാന്റെ-‘സിംഹഗർജ്ജനം’;-ഹോർമുസ്-കടലിടുക്ക്-അടച്ചു,-ആഗോള-വിപണിയിൽ-തകർച്ചയുടെ-തുടക്കം
INDIA

ലോകത്തിന്റെ ചക്രശ്വാസം മുട്ടിച്ച് ഇറാന്റെ ‘സിംഹഗർജ്ജനം’; ഹോർമുസ് കടലിടുക്ക് അടച്ചു, ആഗോള വിപണിയിൽ തകർച്ചയുടെ തുടക്കം

March 3, 2026
യുദ്ധമുഖത്ത്-ഇന്ത്യക്കാർക്ക്-കാവലായി-മോദി!-ജോർദാൻ-രാജാവുമായി-സംസാരിച്ചു,-പ്രവാസികളുടെ-സുരക്ഷയിൽ-വിട്ടുവീഴ്ചയില്ല
INDIA

യുദ്ധമുഖത്ത് ഇന്ത്യക്കാർക്ക് കാവലായി മോദി! ജോർദാൻ രാജാവുമായി സംസാരിച്ചു, പ്രവാസികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

March 2, 2026
Next Post
ഇറാനിൽ-ഇസ്രയേൽ-വ്യോമാക്രമണം;-വിമാനത്താവളത്തിൽ-നിർത്തിയിട്ടിരുന്ന-യാത്രാവിമാനം-തകർന്നു

ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനം തകർന്നു

ഹോളി-ആഘോഷവും-ഗാഡ്ജറ്റുകളും:-വെള്ളത്തിൽ-നിന്നും-നിറങ്ങളിൽ-നിന്നും-നിങ്ങളുടെ-ഫോണിനെ-എങ്ങനെ-സംരക്ഷിക്കാം?

ഹോളി ആഘോഷവും ഗാഡ്ജറ്റുകളും: വെള്ളത്തിൽ നിന്നും നിറങ്ങളിൽ നിന്നും നിങ്ങളുടെ ഫോണിനെ എങ്ങനെ സംരക്ഷിക്കാം?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഹോളി ആഘോഷവും ഗാഡ്ജറ്റുകളും: വെള്ളത്തിൽ നിന്നും നിറങ്ങളിൽ നിന്നും നിങ്ങളുടെ ഫോണിനെ എങ്ങനെ സംരക്ഷിക്കാം?
  • ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണം; വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന യാത്രാവിമാനം തകർന്നു
  • ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയവൽക്കരിക്കാൻ അനുവദിക്കില്ല; നുണപ്രചാരണങ്ങൾ തള്ളി മന്ത്രി വി. ശിവൻകുട്ടി
  • Happy Holi Wishes Images in Malayalam: ‘സ്നേഹനിറങ്ങള്‍ കലരട്ടെ, കനിവാര്‍ന്ന കാലം പുലരട്ടെ’; പ്രിയപ്പെട്ടവര്‍ക്ക് നേരാം ഹൃദയം നിറഞ്ഞ ഹോളി ആശംസകള്‍
  • ഇൻസ്റ്റ​ഗ്രാമിലും യൂറ്റ്യൂബിലും മോദി തന്നെ താരം! 3 കോടി സബ്സ്ക്രൈബർമാരെന്ന നേട്ടത്തിലേയ്ക്ക് പ്രധാനമന്ത്രിയുടെ ചാനൽ; ട്രംപിനെക്കാൾ ഏഴ് മടങ്ങ് കൂടുതൽ!

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.