ന്യൂഡൽഹി: ഇറാൻ ഇസ്രായേൽ സംഘർഷം രൂക്ഷമായതോടെ ഓപ്പറേഷൻ സിന്ധുവിലൂടെ 1428 ഇന്ത്യക്കാരെ ജന്മനാട്ടിലെത്തിച്ചു. ഇറാനിൽ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആറാമത്തെ വിമാനം ഇന്നലെ വൈകിട്ട് 4.30 ഓടെ ഡൽഹിയിൽ എത്തി. വടക്കൻ ഇറാനിലെ മഷ്ഹദിൽ നിന്നാണ് 311 പേരടങ്ങുന്ന സംഘം ഡൽഹിയിൽ മടങ്ങിയെത്തിയത്. വിദ്യാർത്ഥികളും തീർത്ഥയാത്ര പോയവരും ആണ് സംഘത്തിൽ കൂടുതലും ഉണ്ടായിരുന്നത്. കണ്ണൂർ സ്വദേശിയായ ദിനേശ് കുർജ്ജനും സംഘത്തിൽ ഉണ്ടായിരുന്നു. ദീർഘകാലമായി അഹമ്മദാബാദ് കേന്ദ്രമാക്കി ഡിസൈനറായി പ്രവർത്തിക്കുകയായിരുന്നു ദിനേശ് കുർജ്ജൻ. അഹമ്മദാബാദിൽ ഡിസൈനറായ ദിനേശ് വിനോദയാത്രയുടെ […]