ഇറാനില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ച് ഇറാന്‍. ഇറാഖിലെ അമേരിക്കന്‍ വ്യോമ താവളങ്ങള്‍ ആക്രമിച്ചതിന് തൊട്ടുപിന്നാലെയാണ് ഖത്തറിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ടെഹ്റാന്‍ പ്രതികാര ആക്രമണം നടത്തിയിരിക്കുന്നത്. ഓപ്പറേഷന്‍ ‘ഹെറാള്‍ഡ് ഓഫ് വിക്ടറി’ യുടെ ഭാഗമായാണ് ഇറാന്റെ ആക്രമണം നടന്നിരിക്കുന്നത്. ബഹ്റൈനിലെ അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെയും ഏത് നിമിഷവും ആക്രമണം നടക്കുമെന്ന സാഹചര്യമാണ് നിലവിലുള്ളത്.
Also Read: ഇറാന് ആണവായുധം നൽകാൻ റഷ്യ, മോസ്കോയിൽ നടന്ന നിർണ്ണായക ചർച്ചയിൽ ചങ്കിടിച്ച് അമേരിക്ക
ഖത്തറിലെ ജനങ്ങള്‍ക്കും ഭരണകൂടത്തിനും ഒരു പരിക്കും ഏല്‍ക്കില്ലെന്നും അവര്‍ തങ്ങളുടെ സഹോദരങ്ങളാണെന്നും വ്യക്തമാക്കിയ ഇറാന്‍, അമേരിക്കന്‍ താവളങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ സൈന്യം ഉപയോഗിക്കുന്ന പ്രധാന സൈനിക കേന്ദ്രമായ അല്‍ ഉദൈദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടാണ് ഇറാന്‍ പ്രധാനമായും ആക്രമണം നടത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അനവധി സൈനികര്‍ ഖത്തറിലെ താവളത്തില്‍ മാത്രം അമേരിക്കയ്ക്കുണ്ട്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കനുസരിച്ച് ഏകദേശം 8,000 അമേരിക്കന്‍ സൈനികരാണ് ഖത്തറിലെ ഈ തന്ത്ര പ്രധാനമായ താവളത്തിലുള്ളത്. ഈ മേഖലയിലെ എല്ലാ വ്യോമ പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള അമേരിക്കന്‍ സൈന്യത്തിന്റെ ആസ്ഥാനവും ഇവിടെയാണ്. ചില ബ്രിട്ടീഷ് സൈനികരും അവിടെ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ സേവനമനുഷ്ഠിക്കുന്നുണ്ട്.

ആക്രമണത്തില്‍ ആരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെന്നും, ആക്രമണത്തിന് മുമ്പ് താവളം ഒഴിപ്പിച്ചിരുന്നതായും ഖത്തര്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതിന് മറ്റ് സ്ഥിരീകരണം പക്ഷേ പുറത്ത് വന്നിട്ടില്ല. എത്ര മിസൈലുകള്‍ ബേസില്‍ പതിച്ചു അല്ലെങ്കില്‍ ഭൗതിക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്നതും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. ഈ ആക്രമണം ആദ്യം ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയും പിന്നീട് ഇറാന്‍ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിയന്‍ സൈന്യത്തിന്റെ ഏറ്റവും ശക്തമായ വിഭാഗമായ ഐആര്‍ജിസിയില്‍ നിന്നുള്ള ഒരു പ്രസ്താവനയില്‍, ‘ഇറാന്‍ തങ്ങളുടെ പരമാധികാരത്തിനു നേരെയുള്ള ഒരു ആക്രമണത്തിനും ഉത്തരം നല്‍കാതെ വിടില്ലെന്നാണ്’ വ്യക്തമാക്കിയിരിക്കുന്നത്. ‘ഈ മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ ശക്തികളല്ല, മറിച്ച് ദുര്‍ബലതകളാണ്’എന്നും ഇറാന്‍ പരിഹസിച്ചിട്ടുണ്ട്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ഇറാന്‍ പ്രതിരോധ മന്ത്രിയുടെ ചര്‍ച്ച പൂര്‍ത്തിയായ ശേഷമാണ് ഇറാന്‍ ഗള്‍ഫിലെ അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ചതെന്നതും ശ്രദ്ധേയമാണ്. ആണവ ആയുധങ്ങള്‍ ഉള്‍പ്പെടെ ഇറാന് നല്‍കാന്‍ ഒന്നില്‍ കൂടുതല്‍ രാജ്യങ്ങള്‍ തയ്യാറാണെന്നാണ് റഷ്യന്‍ ഉന്നതര്‍ വ്യക്തമാക്കിയിരിക്കുന്നത്. പശ്ചിമേഷ്യയിലെ അമേരിക്കയുടെ വിമാന വാഹിനി കപ്പലുകളും ഇറാന്റെ ആക്രമണ ഭീഷണിയിലാണുള്ളത്. ഈ കപ്പലുകള്‍ മുക്കുമെന്ന് ഹൂതികളും വ്യക്തമാക്കിയിട്ടുണ്ട്. ഇറാനിലെ ഫോര്‍ഡോ, നതാന്‍സ്, ഇസ്ഹാന്‍ ആണവകേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണമാണ് മേഖലയിലെ അവരുടെ അരലക്ഷത്തോളം വരുന്ന സൈനികരുടെ ജീവനു തന്നെ ഭീഷണിയായിരിക്കുന്നത്. അതേസമയം, ഇറാനിലെ ആക്രമണം ലക്ഷ്യം കണ്ടെന്ന അമേരിക്കന്‍ വാദം ഇതിനകം തന്നെ പൊളിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് മുന്‍പ് തന്നെ, തങ്ങളുടെ ആണവ നിലയത്തിലെ 400 കിലോ യുറേനിയവും ഇറാനിലെ റഷ്യന്‍ ആണവ നിലയത്തിലേക്ക് മാറ്റിയതായാണ് ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന വിവരം.

ഇറാനിലെ റഷ്യന്‍ നിര്‍മിത ആണവകേന്ദ്രത്തില്‍, നിരവധി റഷ്യന്‍ ഉദ്യോഗസ്ഥരുണ്ട്. റഷ്യന്‍ സൈനികരും ഇവിടെ കാവലുണ്ട്. ഈ ആണവ നിലയം ആക്രമിക്കപ്പെട്ടാല്‍ റഷ്യന്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെടും. അങ്ങനെ സംഭവിച്ചാല്‍, അത് അമേരിക്ക റഷ്യ യുദ്ധമായാണ് മാറുക. അത് മനസ്സിലാക്കിയാണ് അമേരിക്കന്‍ ബോംബറുകള്‍ ഇറാനിലെ റഷ്യന്‍ താവളം ഒഴിവാക്കി പറന്നിരിക്കുന്നത്. മൂന്ന് പതിറ്റാണ്ടുകളായി റഷ്യയും ഇറാനും ആണവ പദ്ധതിയില്‍ സംയുക്തമായി പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളാണ്. 2022ല്‍ യുക്രെയ്‌നില്‍ സൈനിക നടപടി ആരംഭിച്ചതിനുശേഷമാണ് ഇറാനുമായുള്ള സൈനിക ബന്ധം റഷ്യ കൂടുതല്‍ ശക്തമാക്കിയിരുന്നത്.
റഷ്യയുടെ സ്റ്റേറ്റ് ആറ്റോമിക് എനര്‍ജി കോര്‍പ്പറേഷന്‍ നിര്‍മിച്ച ബുഷെഹറിലെ ആണവനിലയത്തില്‍ 200 ഓളം റഷ്യന്‍ ഉദ്യോഗസ്ഥരാണ് നിലവില്‍ ജോലി ചെയ്യുന്നത്. ഇറാന്റെ സിവിലിയന്‍ ആണവ പദ്ധതിയുമായി തുടര്‍ന്നും റഷ്യ സഹകരിക്കുമെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും വ്യക്തമാക്കിയിരിക്കുന്നത്. കൊട്ടിഘോഷിച്ച് അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ ചില കേടുപാടുകള്‍ മാത്രമേ ആണവ നിലയങ്ങള്‍ക്ക് സംഭവിച്ചിട്ടുള്ളൂ എന്നും അതൊന്നും പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നുമാണ് ലോകത്തോട് ഇറാന്‍ വിളിച്ചു പറഞ്ഞിരിക്കുന്നത്.
Also Read: ഇറാൻ പ്രതികാരം തുടങ്ങി, ഖത്തറിലെ അമേരിക്കൻ താവളം ആക്രമിച്ചു
ഇതോടെ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ശരിക്കും ഇളിഭ്യനായിരിക്കുകയാണ്. ഇതിനിടെയാണ്, പശ്ചിമേഷ്യയിലെ അമേരിക്കന്‍ താവളങ്ങളെയും ഇറാന്‍ ആക്രമിച്ചിരിക്കുന്നത്. ഇറാനില്‍ അമേരിക്ക ഉപയോഗിച്ച അതേ തോതിലുള്ള ആക്രമണമാണ് അമേരിക്കന്‍ താവളങ്ങള്‍ക്ക് നേരെയും നടത്തിയതെന്നാണ് ഇറാന്‍ ഔദ്യോഗികമായി തന്നെ അറിയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ ഹോര്‍മുസ് കടലിടുക്ക് അടക്കാനും ഇറാന് പദ്ധതിയുണ്ട്. അതോടെ ലോക വ്യാപാരം തന്നെ സ്തംഭിക്കാനാണ് സാധ്യത.
The post ലോകത്തെ ഞെട്ടിച്ച് ഇറാന്‍, അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ചു, പടകപ്പലുകള്‍ മുക്കുമെന്നും മുന്നറിയിപ്പ് appeared first on Express Kerala.