ടെഹ്റാൻ: ഇറാൻ -ഇസ്രയേൽ വെടിനിർത്തലിന് ഇതുവരെ കരാർ ആയിട്ടില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. ഇസ്രയേൽ ആക്രമണം നിർത്തിയാൽ ചർച്ചയ്ക്ക് തയാറാണെന്ന സൂചനകളും ഇറാൻ അധികൃതർ നൽകി. ഇസ്രയേലാണ് യുദ്ധം ആരംഭിച്ചതെന്ന് ഇറാൻ വിദേശകാര്യമന്ത്രി എക്സിൽ കുറിച്ചു. ഇതുവരെ വെടിനിർത്തലിനു കരാർ ഇല്ല. ഇസ്രയേൽ ഭരണകൂടം ഇറാനിയൻ ജനതയ്‌ക്കെതിരായ നിയമവിരുദ്ധമായ ആക്രമണം നിർത്തുകയാണെങ്കിൽ അതിനുശേഷം ഇറാൻ സൈനിക പ്രതികരണം തുടരാൻ ഉദ്ദേശിക്കുന്നില്ല. സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള അന്തിമ തീരുമാനം പിന്നീട് എടുക്കുമെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇസ്രയേലിന്റെ ആക്രമണത്തിന് […]