ന്യൂഡൽഹി: അമേരിക്കയുടെ സൈനിക താവളം ലക്ഷ്യമാക്കി ദോഹയിലേക്ക് ഇറാൻ മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ ഖത്തറിലെ ഇന്ത്യൻ സമൂഹത്തോട് ജാഗ്രത പാലിക്കാൻ നിർദേശം. ‘‘നിലവിലെ സാഹചര്യം കണക്കിലെടുത്ത്, ജാഗ്രത പാലിക്കാൻ അഭ്യർഥിക്കുന്നു. ശാന്തത പാലിക്കുക, വീട്ടിനുള്ളിൽ തന്നെ തുടരുക, ഖത്തരി അധികാരികൾ നൽകുന്ന നിർദേശങ്ങളും മാർഗനിർദേശങ്ങളും പാലിക്കുക. ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളിൽ അപ്‌ഡേറ്റുകൾ പോസ്റ്റ് ചെയ്യും’’– ദോഹയിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. എട്ട് ലക്ഷത്തോളം ഇന്ത്യക്കാരാണു ഖത്തറിൽ താമസിക്കുന്നതെന്നാണു വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ദോഹയിലെ […]