വാഷിങ്ടൻ: യുഎസിന്റെ ആക്രമണത്തെത്തുടർന്ന് അടിസ്ഥാന സൗകര്യങ്ങൾക്കുൾപ്പെടെ കേടുപാടു പറ്റിയതിനാൽ ആണവായുധങ്ങൾ നിർമിക്കാൻ ഇറാന് ഇനി ശേഷിയുണ്ടാകില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ‘‘ഇറാൻ ആണവായുധം നിർമിക്കുന്നതിനു വളരെയടുത്തെത്തിയിരുന്നു. എന്നാൽ നമ്മൾ അതു നശിപ്പിച്ചു. ഇതേത്തുടർന്ന് ആണവായുധം നിർമിക്കാൻ ഇനി ഇറാന് ശേഷിയില്ല’’ – യുഎസ് മാധ്യമമായ ഫോക്സ് ന്യൂസിനോട് വാൻസ് പറഞ്ഞു. ഇസ്രയേലും ഇറാനും സമ്പൂർണ വെടിനിർത്തലിനു സമ്മതിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വാൻസിന്റെ പരാമർശം. ഭാവിയിൽ ആണവശേഷി പുനർനിമിക്കുന്നതിൽനിന്ന് ഇറാനെ […]