കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹിറ്റ് ലിസ്റ്റിൽ കേരളത്തിൽ നിന്ന് 950ഓളം ആളുകളുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി. ഹൈക്കോടതിയിൽ എൻഐഎ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു ജില്ലാ ജഡ്ജിയും ഇക്കൂട്ടത്തിലുണ്ടെന്നും എൻഐഎ പറയുന്നു. പാലക്കാട് സ്വദേശികളായ മുഹമ്മദ് ബിലാൽ,റിയാ സുദീന്‍, അൻസാർ കെ പി,സഹീർ എന്നിവരുടെ ജാമ്യാപേക്ഷയെ എതിർത്ത് എൻഐഎ നൽകിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങളുള്ളത്. 2022 ഡിസംബറിൽ പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിറാജുദ്ദീൽ നിന്ന് 240 പേരുടെ […]